Rise of Empires Ottoman

Rise of Empires Ottoman



 ഓട്ടോമൻ സുൽത്താൻ മെഹ്മദ് രണ്ടാമൻ 15 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബൈസന്റൈൻ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുക്കാൻ നടത്തിയ ഉപരോധമാണ് 6 എപ്പിസോഡുകളിലായി ഈ സീരീസിൽ (educational documentry)പറയുന്നത്. ഇത് മൂലം നൂറ്റാണ്ടുകളുടെ ചരിത്രമാണ് സുൽത്താൻ മാറ്റി എഴുതിയത്. കോൺസ്റ്റാന്റിനോപ്പിൾ അതിന്റെ ബൃഹത്തായതും സങ്കീർണ്ണവുമായ കോട്ടകൾക്ക് പേരുകേട്ടതാണ്, അത് പുരാതന കാലത്തെ ഏറ്റവും സങ്കീർണ്ണമായ പ്രതിരോധ വാസ്തുവിദ്യകളിൽ ഒന്നായിരുന്നു. രണ്ട് വൻ മതിലുകളാലും വലിയ കിടങ്ങിനാലും പൂർണമായും സംരക്ഷിച്ചു നിർത്തിയ രൂപത്തിലായിരുന്നു നഗരത്തിന്റെ നിർമാണം.

324-ൽ, പുരാതന നഗരമായ ബൈസന്റിയത്തെ "ന്യൂ റോം" എന്ന് പുനർനാമകരണം ചെയ്യുകയും റോമൻ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി മഹാനായ കോൺസ്റ്റന്റൈൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിനെ 330 മെയ് 11 ന് കോൺസ്റ്റാന്റിനോപ്പിൾ എന്ന് പുനർനാമകരണം ചെയ്തു.

ഈ നഗരത്തെ bc കാലഘട്ടം മുതൽ 34 ഓളം തവണ ഉപരോധിക്കപ്പെട്ടിട്ടുണ്ട്. അതിൽ രണ്ടോ മൂന്നോ എണ്ണം പരസ്പര ധാരണയിൽ പിൻവലിക്കുകയും ബാക്കിയെല്ലാം പൂർണ പരാജയവുമായിരുന്നു.

ശേഷം നാലാം കുരിശുയുദ്ധകാലത്ത് 1204 ൽ കുരിശു യുദ്ധക്കാർ ഇവിടം കീഴടക്കുകയും ലാറ്റിൻ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തെങ്കിലും പിന്നീട് 1261-ൽ കോൺസ്റ്റാന്റിനോപ്പിൾ വീണ്ടും ബൈസന്റൈൻ ഭരണത്തിൻ കീഴിലാവുകയാണുണ്ടായത്. 324 മുതൽ 1453 വരെ സുൽത്താന് മുമ്പായി പല ഭരണാധികാരികളാൽ 21 തവണ ഈ നഗരം ഉപരോധിക്കപ്പെട്ടിട്ടുണ്ട്.


   

   

   







      

🐺ᵀᴹGÖKBÖRÜ