About Us

 


തീർത്തും ഇസ്ലാമിക് പശ്ചാതലത്തിൽ ഒരുങ്ങുന്ന ടർക്കിഷ് സീരിസുകൾക്ക് മികവാർന്ന മലയാളം പരിഭാഷ അണിയിച്ചൊരുക്കുക എന്ന ഒറ്റ ലക്ഷ്യത്താൽ രൂപികൃതമായതാണ് ടീം ഗോക്ക്ബോറു. 

അല്ലാഹുവിന്റെയും അവന്റെ തിരു ദൂതരുടേയും (ﷺ) മാർഗ്ഗത്തിൽ സധൈര്യം സഞ്ചരിക്കുകയും ആ യാത്രയിൽ സ്വജീവൻ ബലിയർപ്പിക്കുകയും മരണം പുൽകും വരേയും അചഞ്ചലമായ വിശ്വാസത്താൽ യാത്രയാവുകയും ചെയ്ത ഒരു കൂട്ടം ധീരരുടേയും വീര നായകൻമാരുടേയും ജീവിതം നിങ്ങൾക്കിടെ ദർശിക്കാനാവും. കേവലം 448 എപ്പിസോഡുകൾക്കൊണ്ട് പശ്ചാത്ത്യരെ അസ്വസ്ഥരാക്കുകയും അറബ് ലോകം ഒന്നടങ്കം വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത "ദിറിലിഷ് എർതുറുൾ" എന്ന ഒരൊറ്റ സീരിസ് ലോക ജനത സ്വീകരിച്ച പോലെ കേരള സമൂഹവും ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ഓട്ടോമൻ കാലഘട്ടത്തിന് മുമ്പുള്ള യഥാർത്ഥ ചരിത്രവും അല്ലാഹുവിന്റെ ഈ മഹാന്മാരിലൂടെ അക്കാലത്ത് ഇസ്‌ലാം എങ്ങനെ പ്രചരിച്ചു എ ന്നുതിലേക്ക് ഈ സീരിസ് വിരൽ ചൂണ്ടുന്നു. അവരുടെ ജീവിതത്തെയും ജീവിതരീതിയെയും കുറിച്ച് ബോധവൽക്കരിക്കപ്പെടുന്നതിൽ ഞങ്ങൾ തീർത്തും സന്തുഷ്ടരാണ്; ഒരു മുസ്ലിമിന്റെ യഥാർത്ഥ ആത്മാവിന്റെ ലക്ഷ്യവും എങ്ങനെ ശുദ്ധീകരിക്കാമെന്നും ഇത്തരം സീരിസുകൾ വ്യക്തമാക്കുന്നു. 

മുസ്ലിം ഉമ്മത്തുകൾ പരസ്പരം കലഹിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഐക്യപ്പെടേണ്ടതിന്റെ കാരണവും വ്യക്തമാക്കുന്നു. നിങ്ങൾ ഞങ്ങളെ പിന്തുണക്കുന്നുവെങ്കിൽ യഥർത്ഥ സോത്രസ്സിൽ നിന്ന് മാത്രം പരിഭാഷ ഡൗൺലോഡ് ചെയ്യുകയും മറ്റുള്ളവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക.