മൗലാനാ ജലാലുദ്ദീൻ റൂമി


മൗലാനാ ജലാലുദ്ദീൻ റൂമി 

Mevlana Celaleddin Rumi


                         തത്ത്വചിന്തകൾ വാരിയെറിയുന്ന ലോകപ്രശസ്ത കവിയായ മൗലാനാ ജലാലുദ്ദീൻ റൂമിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തുർക്കിഷ് സീരിസാണ് "റൂമി". പ്രണയം, നഷ്ടം, ആത്മീയത എന്നിവയിലുടെ മനുഷ്യന്റെ അവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച വാഗ്ദാനം ചെയ്യുന്നതാണ് റൂമി കവിതകളുടെ പ്രത്യേകത. "മസ്നവി" പോലെയുള്ള ഗ്രന്ഥങ്ങളിലൂടെ നമുക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കും.
13-ാം നൂറ്റാണ്ടിൽ അനറ്റോലിയയിൽ ഉയർന്നുവരുന്ന മംഗോളിയരുടെ ഭീഷണിയും, ആഭ്യന്തര കലുക്ഷിതവും കാരണമുള്ള ജനങ്ങൾക്കിടയിലെ ആശങ്കകളെ നികത്താൻ പാകത്തിലുള്ളൊരു ജ്ഞാനിയും, ആത്മീയ നേതാവുമായി മൗലാനാ ജലാലുദ്ദീൻ റൂമി ഉയർന്നു വരുന്നു. യുക്തിയും, അനുകമ്പയും നിറഞ്ഞ കാലാതീതമായ വാക്കുകൾ മാറ്റത്തിന് പ്രചോദനമായി മാറുന്നു.
2023ൽ TRTയുടെ പുതിയ അന്താരാഷ്ട്ര ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ 'തബീ(Tabii)'യിലൂടെയാണ് പുറത്തിറങ്ങിയത്. ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള 10 എപ്പിസോഡുകൾ അടങ്ങിയ ഒന്നാം സീസൺ മറ്റു തുർക്കിഷ് ചരിത്ര സീരീസുകളുടെ തനത് ശൈലിയിൽ വ്യത്യസ്തമാണ്. പായിതാഹത് അബ്ദുൽ ഹമീദ് സീരീസിൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനായി ജീവിച്ചു കാണിച്ച ബുലൻ്റ് ഇനാലാണ്, റൂമിയായി വേഷമിടുന്നത്. എർത്തുറൂൽ ബേയുടെയും, കയി ഗോത്രത്തിൻ്റെയും സാന്നിധ്യം ഈ സീരീസിനെ തുർക്കിഷ് ചരിത്ര സീരീസ് പ്രേമികൾക്കിടയിൽ പ്രചാരം നേടാൻ സഹായിച്ചിട്ടുണ്ട്.


  

   

   

   

   

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬


Tags