Bozkir Arsalaani Celaleddin

 ബോസ്കിർ അർസ്‌ലാനി ജലാലുദ്ധീൻ

Bozkir Arslani Celaleddin


SEASON 01




ബോസ്കിർ അർസലാനി ജലാലുദ്ദീൻ എന്ന പരമ്പരയിൽ ഖവാരിസ്മി രാഷ്ട്രത്തിന്റെ അവസാന സുൽത്താൻ ആയിരുന്ന ജലാലുദ്ദീൻ ഖവാരിസ്മിയുടെ ജീവചരിത്രമാണ് പറയുന്നത്. തുർക്കി-ഉസ്ബെക്ക് പശ്ചാത്തലത്തിൽ മെഹ്‌മെത് ബോസ്ദാഗ് ആണ് ഈ സീരീസിന്റെ നിർമ്മാണവും പ്രോജക്റ്റ് രൂപകല്പനയും ചെയ്തത്, പ്രശസ്ത തുർക്കിഷ് നടൻ എംറെ കിവിൽചിം ആണ് ഈ പരമ്പരയിൽ നായകനായി വേഷമിടുന്നത്.


മംഗോളിയൻ സാമ്രാജ്യത്തിന്റെ അജയ്യനായ ഭരണാധികാരി ചെങ്കിസ് ഹാന്റെ സൈന്യത്തെ തുടർച്ചയായി പരാജയപ്പെടുത്തി മംഗോളിയൻ സൈന്യത്തെ ആർക്കും പരാജയപ്പെടുത്താൻ കഴിയില്ലെന്ന മിഥ്യാധാരണയെ ഇല്ലായ്മ ചെയ്ത വിഖ്യാത നായകനും നയതന്ത്രജ്ഞനുമായിരുന്നു ജലാലുദ്ദീൻ ഖവാരിസ്മി.


 തങ്ങൾ വലിച്ചിഴക്കപ്പെട്ട വലിയ ആഭ്യന്തരയുദ്ധത്തിൽ നിന്നും അരാജകത്വത്തിൽ നിന്നും ഇസ്ലാമിക ലോകത്തെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെയും, ആരുടെ മുന്നിലും അടിയറവ് പറയാത്തവരെന്നുള്ള വിശേഷണത്തെ തകർത്തെറിഞ്ഞ് മംഗോളിയർക്ക് ആദ്യ പ്രഹരം നൽകിയ മഹത്തായ ചരിത്രമാണ് ബോസ്കിർ അർസലാനി ജലാലുദ്ദീൻ എന്ന ഈ സീരീസിലൂടെ പ്രതിപാദിക്കുന്നത്.


"എനിക്ക് അവനെപ്പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ" എന്ന് ചെങ്കിസ് ഹാൻ പോലും വിശേഷിക്കപ്പെട്ട ആത്മധൈര്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും
പ്രതിരൂപമായി നിലകൊണ്ട കറാഹാനികളുടെ ബഹുമാന്യ യോദ്ധാവ് ജലാലുദ്ദീൻ മെങ്കുബാർദിയുടെ ഇതിഹാസ ചരിത്രത്തിന് ബോസ്കിർ അർസലാനി ജലാലുദ്ദീൻ എന്ന ഈ ഐതിഹാസിക പരമ്പരയിലൂടെ നമുക്കും സാക്ഷികളാകാം. 


 




 

  



 



▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🐺ᵀᴹGÖKBÖRÜ

Tags