Payitaht: Abdülhamid
പായിതാഹ്ത് അബ്ദുൽ ഹമീദ്
Season 01 | സീസൺ 01
1842-ൽ സുൽത്താൻ അബ്ദുൽമജീദ് ഒന്നാമന്റെ മകനായി ജനിച്ച
അബ്ദുൽഹമീദ്, ഓട്ടോമൻ
സാമ്രാജ്യത്തിന്റെ മുപ്പത്തി നാലാമത് സുൽത്താനായിരുന്നു. 1876 മുതൽ 1909-ൽ
അട്ടിമറിക്കപ്പെടുന്നത് വരെയുള്ള 33 വർഷം അദ്ദേഹം ഭരണം നടത്തി. ഒരുപക്ഷെ,
അബ്ദുൽഹമീദ് സ്ഥാനത്തേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഓട്ടോമൻ സാമ്രാജ്യം
പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഇല്ലാതാകുമായിരുന്നു.
പതിനാറാം നൂറ്റാണ്ടിന് ശേഷം യൂറോപ്പ് ശാസ്ത്രപരമായും
സാങ്കേതികപരമായും
മുന്നേറി. പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ മാറ്റം വലിയ രൂപത്തിൽ തന്നെ പ്രകടമാവുകയും
ചെയ്തു. ഓട്ടോമൻ സൈന്യം യൂറോപ്പ്യൻ രാജ്യങ്ങളുടെ സൈന്യങ്ങളേക്കാൾ ഒരുപാട്
പിന്നിലായി. ഇത്തരമൊരു സാഹചര്യത്തിലാണ് സുൽത്താൻ അബ്ദുൽഹമീദ് സ്ഥാനത്തേക്ക്
വന്നത്.
1861-ൽ സുൽത്താൻ അബ്ദുൽമജീദ് ഒന്നാമന്റെ മരണ ശേഷം
അദ്ദേഹത്തിൻ്റെ സഹോദരൻ
അബ്ദുൽഅസീസ് സുൽത്താനായി.
എന്നാൽ, 1876-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോട് കൂടി മിതാഹ്‌ത്
പാഷയുടെ
നേതൃത്വത്തിൽ നടന്ന ഒരു അട്ടിമറിയിൽ അദ്ദേഹത്തെ പുറത്താക്കുകയും
വീട്ടുതടങ്കലിലാക്കുകയും ചെയ്തു. പുതിയൊരു ഭരണഘടന കൊണ്ട് വന്നു.
ബ്രിട്ടീഷുകാരുടെ ലക്ഷ്യം അബ്ദുൽഹമീദിന്റെ സഹോദരൻ മുറാദ്
അഞ്ചാമനെ
സ്ഥാനത്തേക്ക് കൊണ്ടുവരുക എന്നതായിരുന്നു. അതിൽ അവർ വിജയിച്ചു.
വീട്ടുതടങ്കലിലായിരുന്ന അബ്ദുൽഅസീസ് വധിക്കപ്പെടുകയും ചെയ്‌തു.
ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കൈ ഞരമ്പുകൾ മുറിച്ചു.
എന്നാൽ അവർ അദ്ദേഹത്തിൻ്റെ ഇരു കൈയ്യിലേയും ഞരമ്പുകൾ
മുറിച്ചത് കൊണ്ട്
"എങ്ങനെയാണ് ഒരാൾക്ക് തന്റെ രണ്ട് കൈയ്യിലെ ഞരമ്പുകളും മുറിക്കാൻ കഴിക്കുക?",
എന്ന ചോദ്യം ഉയർന്ന് വന്നു. ഇതോട് കൂടി അദ്ദേഹത്തിന്റേത് കൊലപാതകമാണെന്ന്
തെളിഞ്ഞു.
ബ്രിട്ടീഷുകാരുടെ കൂടെ കൂടിയാൽ കൂടുതൽ ശക്തനാകാൻ
കഴിയുമെന്നായിരുന്നു സുൽത്താൻ
മുറാദ് കരുതിയത്. ബ്രിട്ടീഷുകാരാകട്ടെ അദ്ദേഹത്തെ ഉപയോഗിച്ച് ഓട്ടോമൻ
സാമ്രാജ്യത്തെ ഒരു സാമന്ത രാഷ്ട്രമാക്കി അതിനെ തകർക്കുക എന്ന
ചിന്തയിലായിരുന്നു. അബ്ദുൽഅസീസിന്റെ മരണം കൊലപാതകമാണെന്ന് അറിഞ്ഞതോടെ മുറാദ്
തന്റെ വിധിയും അത് തന്നെയാകുമോ എന്നോർത്ത് വേവലാതിപ്പെടുകയും അദ്ദെഹത്തിൻ്റെ
മാനസിക ആരോഗ്യ നില വഷളാവുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി
വന്നു. വെറും പതിമൂന്ന് ആഴ്ച്ചകളാണ് അദ്ദേഹം ഭരണം നടത്തിയത്. ഇതിനെ തുടർന്നാണ്
സുൽത്താൻ അബ്ദുൽഹമീദ് ഭരണമേറ്റെടുത്തത്.
സ്ഥാനമേറ്റെടുത്ത അബ്ദുൽഹമീദിന് ഒരു കാര്യം നന്നായി
അറിയാമായിരുന്നു,
യുദ്ധത്തിൽ ഏർപ്പെട്ട് കൂടുതൽ സ്ഥലങ്ങൾ കീഴടക്കുന്നതിന് മുൻപ് രാജ്യത്ത് വികസനം
ഉറപ്പ് വരുത്തണം. സൈന്യത്തെ ആധുനികവൽക്കരിച്ചു. പുത്തൻ ആയുധങ്ങൾ വാങ്ങി.
വിദ്യാലയങ്ങളും ആശുപത്രികളും സർവകലാശാലകളും തുറന്നു. റെയിൽവേ വികസിപ്പിക്കുകയും
പുതിയ ഫാക്ടറികൾ തുടങ്ങുകയും ചെയ്‌തു. കഴിവുള്ള വിദ്യാർത്ഥികളെ യൂറോപ്പിലേക്കും
മറ്റും പഠനത്തിനായി അയച്ചു.
ഈ വികസനത്തിൻ്റെ ഭാഗമായിട്ടാണ് ഹിജാസ് റെയിൽവേ നിർമ്മിച്ചത്.
1908-ൽ നിർമ്മാണം
പൂർത്തിയായ ഹിജാസ് റെയിൽവേ പ്രധാനപ്പെട്ട മുസ്ലിം നഗരങ്ങളെ മക്കയും മദീനയും
ഉൾപ്പെടുന്ന ഹിജാസ് മേഖലയുമായി ബന്ധിപ്പിച്ചു. ഇതിലൂടെ മക്കയിലേക്കും
മദീനയിലേക്കുമുള്ള തീർത്ഥാടകരുടെ യാത്ര എളുപ്പമാക്കുകയും മുസ്ലിം ലോകത്തിന്റെ
ഐക്യം ലോകത്തെ അറിയിക്കുകയുമായിരുന്നു അദ്ദെഹത്തിന്റെ ലക്ഷ്യം. അതിൽ അദ്ദേഹം
വിജയിക്കുകയും ചെയ്തു.
ഇന്ത്യ ഉൾപ്പടെയുള്ള ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള
മുസ്ലീങ്ങൾ ഇതിനായി
സഹായിച്ചു. എന്നാൽ ഒന്നാം ലോക മഹായുദ്ധ സമയത്ത് അത് തകർക്കപ്പെട്ടു.
1909-ൽ നടന്ന യുവതുർക്കി വിപ്ലവത്തെ തുടർന്ന് അബ്ദുൽഹമീദിന് സ്ഥാനമൊഴിയേണ്ടി
വന്നു. പകരം മെഹ്മെദ് അഞ്ചാമൻ സുൽത്താനായി.
അബ്ദുൽഹമീദിനെ സലോണിക്കയിലേക്കു നാടുകടത്തി. 1912-ൽ ബാൾക്കൻ
യുദ്ധം
പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹത്തെ ബോസ്ഫറസിന്റെ തീരത്തുള്ള ബെയ്ലർബേയ്
കൊട്ടാരത്തിലേക്ക് മാറ്റി. അവിടെവച്ച് 1918 ഫെബ്രുവരി 10-ന് 75-ആമത്തെ വയസ്സിൽ
അദ്ദേഹം മരണപ്പെട്ടു.
ജർമൻ ചാൻസലർ ഓട്ടോ വോൺ ബിസ്മാർക്ക് സുൽത്താൻ അബ്‌ദുൽഹമീദിനെ
കുറിച്ച് ഇങ്ങനെ
പറഞ്ഞു: "ലോകത്തിലെ രാഷ്ട്രീയ ബുദ്ധിയുടെ 90 ശതമാനവും ലഭിച്ചത് അദ്ദേഹത്തിനാണ്.
ബാക്കി 5 ശതമാനം എനിക്കും ശേഷിക്കുന്നശേഷിക്കുന്ന 5 ശതമാനം മറ്റ് ലോക
നേതാക്കൾക്കും ലഭിച്ചു."
ഉസ്മാൻ ഗാസി സ്വപ്നം കണ്ട വന്മരത്തെ അതിന്റെ അവസാന നാളുകളിൽ
താങ്ങി നിർത്തിയ
ശക്തിയായിരുന്നു അബ്ദുൽഹമീദ്. അദ്ദേഹം എടുത്ത ഓരോ ശ്വാസവും, വച്ച ഓരോ ചുവടും,
ഉച്ചരിച്ച ഓരോ വാക്കും അല്ലാഹുവിന്റെ തൃപ്തിക്കും ഉമ്മത്തിന്റെ ക്ഷേമത്തിനും
വേണ്ടിയായിരുന്നു. പശ്ചാത്യ സാമ്രാജ്യങ്ങളുടെയും സയണിസ്റ്റുകളുടെയും
ആക്രമണങ്ങളെ 33 വർഷത്തോളം അദ്ദേഹം ഒറ്റക്ക് പ്രതിരോധിച്ചു. 1909-ൽ ആഞ്ഞടിച്ച
യുവതുർക്കി കൊടുങ്കാറ്റിൽ വീണത് അബ്ദുൽഹമീദ് മാത്രമല്ല, ഓട്ടോമാൻ സാമ്രാജ്യം
കൂടിയായിരുന്നു.
➵ റേറ്റിംഗ് : ⭐️5.0 IMDB
➵ ഭാഷ : #Turkish
➵ ജോണർ : #Action #History #Adventure #Drama
➵ എഴുത്ത്: ഉസ്മാൻ ബോദുർ, ഊർ ഉസുനോക്ക്
➵ സംവിധാനം: സെർദാർ അക്കാർ, എമ്രെ കൊനുക്, ദോആൻ ഉമീത്ത് കരാചാ, ഷെവ്കി എസ്
➵ പരിഭാഷ :