KURULUŞ OSMAN SEASON 04
Bolum 99 - 130 | Episode 01 - 32
KURULUŞ OSMAN SEASON 04
കുറുലുസ് ഉസ്മാൻ സീസൺ 04
റേറ്റിംഗ് : ⭐️7.9 IMDB
ഭാഷ : #Turkish
➵ ജോണർ : #Action #Adventure #Drama #History #War
➵ സംവിധാനം : അഹമ്മദ് യിൽമാസ്
➵ നിർമ്മാതാവ് : മെഹ്മറ്റ് ബോസ്ഡാഗ്
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ഒരു ദിവസം, ഉസ്മാൻ ഒരു സ്വപ്നം ദർശിക്കുന്നു. ഗുരുവായ ഷെയ്ഹ് എദബാലിയുടെ നെഞ്ചിൽ നിന്നും ഒരു ചന്ദ്രക്കല ഉദിച്ചുയർന്ന് തൻറെ നെഞ്ചിലേക്ക് വന്നു ചേരുന്നു. ശേഷം ഒരു വൃക്ഷം തൻറെ നാഭിയിൽ നിന്നും പൊട്ടി മുളക്കുന്നതായും അതിൻെറ വേരുകൾ തന്നിലേക്ക് ആഴത്തിലിറങ്ങിയിരിക്കുന്നതായും ശാഖകൾ ലോകമെമ്പാടും പടർന്നു പന്തലിക്കുന്നതായും കാണുന്നു.. അത്ഭുത പരതന്ത്രനായി നെട്ടിയുണർന്ന ഉസ്മാൻ , ഗുരുവിനരികിൽ പോയി സ്വപ്നം വിശദീകരിച്ചു. ഷെയ്ഹ് എദബാലി അതിൻറെ വ്യാഖ്യാനം വിവരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. ``നീയെൻറെ മകളെ വിവാഹം ചെയ്യും . ശേഷം, ലോകത്തിൻറെ മിക്ക ഭാഗങ്ങളും കീഴടക്കുന്ന ശക്തിമത്തായ ഒരു സാമ്രാജ്യത്തിൻറെ അടിത്തറ നിന്നിലൂടെ ആരംഭിക്കും.''
അന്ന് തുടങ്ങിയ തേരോട്ടം ആറുനൂറ്റാണ്ടുകൾ നീണ്ടുനിന്നു.
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻെറ കാർമ്മികത്വത്തിൽ ഇസ്ലാമിക ഖിലാഫത്തിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെ സാമ്രാജ്യത്വ ശക്തികളുടെ പങ്കിട്ടെടുക്കലുകളിലാണ് ഒട്ടോമൻ സാമ്രാജ്യം തകരുന്നത്. ഈ ലക്‌ഷ്യം പൂർണ്ണതയിലെത്തിക്കാൻ മുസ്ഥഫ കമാൽ എന്ന പട്ടാളക്കാരനെ തുർക്കിയുടെ ഭരണമേൽപിച്ചു. 1923 - ലായിരുന്നു ഇത്. ഇതോടെ , തനതായ ഗോത്ര സംസ്കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിച്ചിരുന്ന തുർക്കികളിൽ പശ്ചാത്യ ലിബറൽ സംസ്കാരങ്ങൾ അടിച്ചേൽപിക്കപ്പെട്ടു.
തുർക്കി അതിൻറെ പ്രതാപ കാലത്തേക്ക് തിരിച്ച് നടക്കുകയാണിപ്പോൾ. 1990 കളിൽ നജ്മുദ്ധീൻ അർബകാൻെറ നേത്യത്വത്തിൽ തുർക്കിയിൽ ഇസ്ലാമിസ്റ്റുകൾ ശക്തി പ്രാപിച്ചു. സാമ്രാജ്യത്വം അവിടേയും ഇടപെട്ടു. പട്ടാള ഭരണം വരികയും അർബകാൻറെ നേത്യത്വത്തിലുളള വെർച്യു പാർട്ടിയെ നിരോധിക്കുകയും ചെയ്തു. വർഷങ്ങളുടെ ഇടവേളക്ക് ശേഷം വെർച്യു പാർട്ടി , വെൽഫെയർ പാർട്ടി എന്ന പേരിൽ മത്സരിച്ച് തുർക്കിയിൽ അധികാരത്തിൽ വന്നു. അർബകാനെ തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് കോടതി വിലക്കി.
വെൽഫെയർ പാർട്ടിയും നിരോധിക്കപ്പെട്ടതോടെ അക് ( AK) പാർട്ടി എന്ന പേരിൽ റജബ് ത്വയ്യിബ് ഉർദുഗാൻെറ ( അർബകാൻെറ ശിഷ്യൻ ) നേത്യത്വത്തിൽ ഉയിർത്തെഴുന്നേറ്റ് പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ വന്നു. പിന്നീട് പ്രസിഡണ്ടായി. ഇതിനിടയിൽ ഒരു പട്ടാള അട്ടിമറി ശ്രമവുമുണ്ടായി. ജനങ്ങൾ തെരുവുകളിൽ അണിനിരന്നാണ് സയണിസ്റ്റ് ഗൂഢാലോചനകൾ പൊളിച്ചു കളഞ്ഞത്. ജനങ്ങളോടൊപ്പം തെരുവിൽ നിൽക്കുന്ന പ്രസിഡണ്ട് ഉർദുഗാൻറെ ചിത്രം അന്ന് പ്രസിദ്ധമായിരുന്നു.
``സിംഹങ്ങൾ കഥ പറയുന്നത് വരെ മാത്രമേ വേട്ടക്കാരൻ നായകനായി ഇരിക്കുകയുളളൂ.'' പ്രസിഡണ്ട് ഉർദുഗാൻ പറഞ്ഞ് വെക്കുന്നു. അതെ, തുർക്കിയുടെ സിംഹങ്ങൾ കഥ പറയാൻ തുടങ്ങിയിരിക്കുന്നു. ഈ കഥ പറച്ചിലുകളാണ് ` ദിറിലിഷ് എർതുറുൽ ' എന്ന അതി മഹത്തായ സീരീസിലൂടെ എർതുറുൽ ഗാസി എന്ന തുർക്കിയുടെ വീര യോദ്ധാവിൻെറ കഥ ലോകം കേട്ടത്.
എർതുറുൽ ഗാസിയുടെ പിൻഗാമിയായി , കേവലം ഒരു ഗോത്രത്തലവനിൽ നിന്ന് സുൽത്താൻ പദവിയിലേക്ക് ആരോഹണം ചെയ്യപ്പെടുന്ന ഉസ്മാൻ ഗാസിയുടെ കഥയാണ് കുറുലുസ് ഉസ്മാൻ .
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬