ദിറെനിഷ് കാരാതായ്
അവസാന സെൽജൂക് നായകൻ
പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സുൽത്താൻ അലാദ്ദിൻ കെകുബാദ് വിഷബാധയേറ്റ് മരണപ്പെടുകയും ശേഷം അദ്ദേഹത്തിന്റെ പുത്രൻ സുൽത്താൻ ഗിയാസുദ്ധീൻ സിംഹാസനം ഏറ്റെടുക്കുകയും ചെയ്തു പക്ഷേ അദ്ദേഹം തന്റെ പിതാവിനെപ്പോലെ ഒരു കഴിവുറ്റ രാഷ്ട്രതന്ത്രജ്ഞനായിരുന്നില്ല.
ഇത് രാജ്യത്ത് മംഗോളിയൻ അടിച്ചമർത്തൽ വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. ജനങ്ങളുടെ മേലുള്ള ഈ അടിച്ചമർത്തലിനെതിരെ ഒരു വലിയ ചെറുത്തുനിൽപ്പ് ഒരുക്കാനാണ് അമീർ ജലാലെദ്ദീൻ കാരതായ് പദ്ധതിയിടുന്നത്. ജലാലെദ്ദീൻ കാരതായ് തന്റെ പക്കലുള്ള എല്ലാ അനുഭവവും ശക്തിയും ഉപയോഗിച്ച് ഒരു ചെറുത്തുനിൽപ്പിന് തയ്യാറെടുക്കുകയും അനത്തോളിയയിലെ ചെറുപ്പക്കാരെയും പ്രായമായവരെയും സ്ത്രീകളെയും പുരുഷന്മാരെയും മംഗോളിയക്കാർക്കെതിരെ ഒരു ശക്തമായ ഉയർത്തേഴുന്നേല്പിൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
മംഗോളിയക്കാർ നടത്തിയ യുദ്ധത്തിന്റെയും നാശത്തിന്റെയും പശ്ചാത്തലത്തിൽ അമീർ ജലാലെദ്ദീൻ കരാതായി ഒരു മദ്രസ പണിയാൻ ഉദ്ദേശിക്കുന്നു. മംഗോളിയക്കാർ കോന്യ ഭരിക്കാൻ നിയോഗിച്ച ഗവർണർ താൻ പണിയുന്ന മദ്രസ നശിപ്പിക്കുമ്പോൾ, കരാതായി പറയുന്ന വചനങ്ങൾ ഇപ്രകാരമായിരുന്നു:
“സുൽത്താൻ അലാദ്ദീന്റെ സ്വപ്നം കല്ലുകൾ ഒന്നിച്ച് ചേർക്കുന്നത് മാത്രമാണെന്ന് നിങ്ങൾ ശരിക്കും കരുതിയിരുന്നോ? നിങ്ങൾ മദ്രസ കത്തിച്ചിട്ടുണ്ടാകാം, എന്നാൽ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളാൻ വിദ്യാർത്ഥികൾ എപ്പോഴും ഉണ്ടായിരിക്കും. ഞങ്ങൾ അവരെ ഒരു താഴികക്കുടത്തിന് കീഴിലോ അല്ലെങ്കിൽ ഒരു മരച്ചുവട്ടിലോ പഠിപ്പിക്കുന്നുണ്ടോ എന്നത് പ്രശ്നമല്ല."
ഓട്ടോമൻ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ഈ മദ്രസയിലെ വിദ്യാർത്ഥികൾ ഒരു പങ്കുവഹിച്ചിട്ടുണ്ട് ഒസ്മാൻ ഒന്നാമന്റെ പിതാവായ കായി ഗോത്രത്തിലെ എർതുറുലിന് കരാതായിൽ നിന്നുള്ള ഒരു നിയമശാസനം കൈമാറുന്നത് ചിത്രത്തിന്റെ അവസാന ഭാഗത്ത് കാണിക്കുന്നുണ്ട്.
ഇനി ബാക്കി തുടർന്നു കാണുക....