സെർജി ബോദ്രോയുടെ മംഗോൾ

 സെർജി ബോദ്രോയുടെ മംഗോൾ



                   ചെങ്കിസ് ഖാന്‍……ഏതൊരു ശത്രുവും ഒരുകാലത്ത് വിറച്ചു പോയിരിന്നു ഈ പേര് കേട്ട്….അത്രമാത്രം ശക്തനായിരിനു ചെങ്കിസ് ഖാന്‍…ലോകത്തിന്‍റെ പകുതിയിലേറെ തന്റെ കാല്‍കീഴില്‍ വെച്ച് ഭരിച്ച ധീര യോധവായ അദേഹത്തിന്‍റെ ജീവചരിത്രമാണ്‌ ഈ ചിത്രം….ചെങ്കിസ്ഖാ൯ എന്ന ഭരണാധികാരിയുടെ ഇതിഹാസതുലൃമായ ജീവിതം പറയുന്ന സിനിമ.

ഇടിമിന്നലിനെ ഭയപ്പെട്ടിരുന്ന മംഗോളിയൻ ജനതക്കിടയിൽ ഇടിമിന്നലിനെ ഭയപ്പെടാത്ത ഒരു ബാലൻ ഉണ്ടായിരുന്നു.തെമുജിൻ എന്ന പേരുള്ള ആ ബാലനായിരുന്നു പിൽക്കാലത്ത് മംഗോളിയ എന്ന മഹാ സാമ്രാജ്യം കെട്ടിപ്പടുത്ത ചെങ്കിസ് ഖാൻ. അവൻ ഇടിമിന്നലിന്‍റെ ഭയക്കാത്തതിന്‍റെ കാരണം അവന് അതിനെ പേടിച്ച് ഒളിച്ചിരിക്കാൻ ഇടമില്ലാത്തതുകൊണ്ടായിരുന്നു. ആ തിരിച്ചറിവ് അവനെ സ്വപ്നം കാണാൻ പഠിപ്പിച്ചു..പരസ്പരം കലഹിച്ചിരുന്ന ഗോത്രങ്ങൾ ഒന്നായി മംഗോളിയ എന്ന മഹാസാമ്രാജ്യമാകുന്ന സ്വപ്നം. സ്വന്തം മണ്ണിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്നപ്പോഴൊക്കെ പൂർവ്വാധികം ശക്തിയോടെ മടങ്ങിവരാൻ അയാൾ മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു.. വർഷങ്ങളോളം അടിമയായ് കൽതുറങ്കിൽ കിടന്നപ്പോളും തിരി കൊടതെ അയാൾ സൂക്ഷിച്ച പ്രത്യാശയുടെ പേരായിരുന്നു “മംഗോളിയ”. പ്രണയിച്ച് കൊതി തീർന്നിട്ടില്ലാത്ത പ്രിയതമയുടെ കാത്തിരിപ്പിന്‍റെ ശക്തി ആവേശമല്ല, വേഗവും ആവേഗവുമാണ് അയാൾക്ക് സമ്മാനിച്ചത്… മംഗോളുകളെ പുരാതന കാലം മുതലേ ഭയപ്പെടുത്തിയ ഇടിമിന്നലുകളെ അയാൾ വാക്കിലും പ്രവർത്തിയിലും ആവാഹിച്ചു. അയാൾക്കു മുന്നിൽ ചങ്ങലകളലറ്റു വീണു… സാമ്രാജ്യങ്ങൾ മുട്ടുകുത്തി…തെമുജിൻ പതിയെ പതിയെ നടന്നടുക്കുകയായിരുന്നു.. പ്രണയത്തിലേക്ക്, മംഗോളിയയുടെ പരമപദത്തിലേക്ക്….. സ്വപ്നത്തിലേക്ക്.. ചെങ്കിസ് ഖാൻ എന്ന ലോകം അറിയപ്പെടുന്ന ചക്രവർത്തിയിലേക്ക്. നന്നായി ചെവിയോർത്താൽ ഇന്നും മംഗോളിയയിലെ പുൽമേട്ടിലും പർവ്വതങ്ങളിലും കുളമ്പടി ശബ്ദങ്ങൾ കേൾക്കാം.. ഇടിമിന്നലിനെ ഭയക്കാത്തവരെ പോലും വിറപ്പിച്ച ചെങ്കിസ് ഖാന്‍റെ കുതിര കുളമ്പടികൾ.. തലമുറകളോളം മുഴങ്ങി കേൾക്കുന്ന കുളമ്പടി ശബ്ദങ്ങൾ. ചരിത്രകാരന്മാർ ക്രൂരരിൽ ക്രൂരനെന്ന് വിശേഷിപ്പിച്ച ചെങ്കിസ് ഖാന്‍റെ മറ്റൊരു മുഖം ഈ ചിത്രത്തിൽ കാണാം.. അതിൽ ത്യാഗമുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, അണയാത്ത സ്വപ്നത്തിന്‍റെ തിരിനാളമുണ്ട്.

🎬 Title: Mongol  : The Rise Of Genghis Khan (2007) 
🎭 Genres             : #Action #Biography #Drama 
🔉 Language         : #Mongolian #Mandarin  
✨ Rating              : 7.3/10
📝Translation Banner by - Msone





 🐺ᵀᴹGÖKBÖRÜ