മലാസ്ഗിത് (1071)

മലാസ്ഗിത് (1071 




AD 1071 ഓഗസ്റ്റ് 26 ന് റൊമാനോസ് IV ദിയോജൻ ന്റെ നേതൃത്വത്തിലുള്ള ബൈസന്റൈൻ സൈന്യവും സുൽത്താൻ ആൽപാർസ്ലാന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ്‌ സെൽജൂക്കും തമ്മിൽ *മലാസ്‌കിർത്* എന്ന സ്ഥലത്ത് വെച്ച് നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധം ആണ് *മലാസ്കിർത്* യുദ്ധം. ബൈസന്റൈൻ ചക്രവർത്തിയുടെ മരണത്തോടെ കോൺസ്റ്റാന്റിനോപ്പിളിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുന്നത് മുൻകൂട്ടി അറിഞ്ഞ രാജ്ഞി എവ്ദോക്യ, സൈന്യധിപനായ *റൊമാനോസ് IV ദിയോജനെ* വിവാഹം ചെയ്യുന്നതോടെയാണ് അദ്ദേഹം ബൈസന്റൈൻ ചക്രവർത്തി ആവുന്നത്. തുർക്കികളുടെ വളർച്ചയിൽ മാത്രമല്ല ഉസ്മാൻ ഗാസിയിലൂടെ ഉദയം കൊണ്ട ഉസ്മാനിയ ഖിലാഫതിനെ വരെ ഈ യുദ്ധം സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.. എർതുറൂൽ ഗസിയുടെ സൊഗൂതും ഉസ്മാൻ ഗാസിയുടെ ബുർസയും എല്ലാം പിടിച്ചടക്കിയതിന് മൂല കാരണമായത് സുൽത്താൻ ആൽപാർസ്ലാൻ *മലാസ്കിർത്* യുദ്ധത്തിലൂടെ *അനറ്റോളിയ* കീഴടക്കി മുസ്ലിങ്ങൾക്ക് തുറന്ന് കൊടുത്തതാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. യുദ്ധത്തിൽ ചക്രവർത്തിയുടെ കൂടെ അദ്ദേഹത്തിന്റെ എതിരാളിയായ ജോൺ ദുകാസിന്റെ മകനും സൈന്യാധിപനുമായ ആൻഡ്രോനിക്കോസ് ദുകാസും ഉണ്ടായിരുന്നു.2 ലക്ഷത്തോളം വരുന്ന ബൈസന്റൈൻ സൈന്യത്തോട് വെറും പതിനായിരങ്ങൾ മാത്രമായ മുസ്ലിം സൈന്യമാണ് പടവെട്ടിയത്. ഒരു റോമൻ ചക്രവർത്തി ഒരു മുസ്ലിം സുൽത്താന്റെ കയ്യിൽ ജീവനോടെ പിടിക്കപ്പെടുന്നത് ചരിത്രത്തിൽ ഇത് ആദ്യത്തേയും അവസാനത്തേയും സംഭവമായിരുന്നു. അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഈ യുദ്ധത്തിനുണ്ട്.അത്‌ കൊണ്ട് തന്നെ ഈ യുദ്ധത്തിന് ചരിത്രത്തിൽ ഒരുപാട് പ്രാധാന്യം നൽകുന്നുണ്ട്.
കൂടാതെ യുദ്ധത്തിൽ പിടിക്കപ്പെട്ട ചക്രവർത്തിയോട് സുൽത്താൻ കാണിച്ച കരുണയും എടുത്ത് പറയേണ്ടതാണ്.ചില പ്രദേശങ്ങൾ വിട്ട് നൽകണമെന്ന ഉടമ്പടികളോടെ സുൽത്താൻ അദ്ദേഹത്തെ വിട്ടയക്കുകയാണ് ഉണ്ടായത്. തന്നെ മോചിപ്പിച്ചതിന് പകരമായി ചക്രവർത്തി, സുൽത്താന് 10 ദശ ലക്ഷം സ്വർണക്കട്ടികൾ സമ്മാനമായി നൽകിയെങ്കിലും അതിൽ 15 ലക്ഷം മാത്രമാണ് അദ്ദേഹം സ്വീകരിച്ചത് എന്നും ചില ചരിത്രകാരന്മാർ രേഖപെടുത്തിയിട്ടുണ്ട്..